ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന വൻ ഭൂകമ്പത്തിന് ചെങ്കടൽ സാക്ഷ്യം വഹിച്ചേക്കാം; വാർത്ത നിഷേധിച്ച് സഊദി ജിയോളജിക്കൽ വകുപ്പ്

0
5524

ജിദ്ദ: ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന വൻ ഭൂകമ്പത്തിന് ചെങ്കടൽ സാക്ഷ്യം വഹിച്ചേക്കാമെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ല.

ആഴ്ചകൾ തോറും പത്തോളം ചെറു പ്രകമ്പനങ്ങൾ ചെങ്കടലിൽ സംഭവിക്കാറുണ്ടെന്നും അവയൊന്നും ഭീഷണിയുള്ളതല്ലെന്നും
സൗദി ജിയോളജിക്കൽ വകുപ്പ് വ്യക്തമാക്കി.

ചെങ്കടലിൽ ഏതു നിമിഷവും ഭൂകമ്പമുണ്ടായേക്കാമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കൃത്യമല്ലെന്നും വ്യക്തിപരമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണെന്നും വ്യക്തമാക്കി

ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന വൻ ഭൂകമ്പത്തിന് ചെങ്കടൽ സാക്ഷ്യം വഹിച്ചേക്കാമെന്ന് സൗദി ജിയോളജിസ്റ്റുകളുടെ ഉന്നത തല സമിതി അദ്ധ്യക്ഷൻ അബ്ദുൽ അസീസ് മുന്നറിയിപ്പു നൽകിയിരുന്നു.

ചെങ്കടൽ തീരമേഖലകളിൽ ആയിരത്തോളം ഭൂകമ്പ സാധ്യതാ പ്രദേശങ്ങളുണ്ടെന്നും ഏതു സമയവും അവയുടെ പ്രകമ്പനം പ്രതീക്ഷിക്കാമെന്നും ലഅബൂൻ വ്യക്തമാക്കിയിരുന്നു.