തുർക്കി ഭൂകമ്പം; കാണാതായ സഊദി വനിതയുടെ മൃതദേഹം കണ്ടെത്തി

0
1792

ജിദ്ദ: തുർക്കിയ സർക്കാർ അനുവദിച്ച രക്ഷാസംഘം നടത്തിയ തിരച്ചിലിനോടുവിൽ ഭൂകമ്പത്തെ തുടർന്ന്​ കാണാതായ സൗദി വനിതയുടെ മൃതദേഹം കെട്ടിട അവശിഷ്​ടങ്ങൾക്കിടയിൽ കണ്ടെത്തി.

സ്​ത്രീയെ കാണാനില്ലെന്ന് ബന്ധുക്കളിൽ നിന്ന്​​ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടയിലാണ്​​​ തുർക്കിയയിലെ അന്തോക്യ നഗരത്തിൽ ഇവർ താമസിച്ചിരുന്ന കെട്ടിടത്തി​​െൻറ അവശിഷ്​ടങ്ങൾക്കിടയിൽ നിന്ന്​​ കണ്ടെത്തിയത്​.

കാണാതായ സ്​ത്രീയുടെ മരണം ​സ്ഥിരീകരിച്ചതായി തുർക്കിയയിലെ സൗദി എംബസി ഉദ്യോഗസ്​ഥൻ ഫഹദ് അൽഹഖ്​ബാനി അറിയിച്ചു. അടുത്ത ബന്ധുക്കൾ​ മൃതദേഹം തിരിച്ചറിഞ്ഞു​. ഉമ്മയെ കാണാതായ വിവരം ഇവരുടെ പെൺമക്കൾ എംബസിയുടെ ചുമതലയുള്ള മുഹമ്മദ് അൽഹർബിയെ അറിയിക്കുകയായിരുന്നു​.

തുർക്കിയ സർക്കാർ അനുവദിച്ച രക്ഷാസംഘമാണ് തെരച്ചിൽ നടത്തിയതെന്ന് എംബസി ഉദ്യോഗസ്​ഥൻ മുഹമ്മദ്​ അൽഹർബി പറഞ്ഞു. രണ്ട് ദിവസമായി തെരച്ചിൽ തുടരുകയായിരുന്നു. സംഭവമറിഞ്ഞ ഉട​നെ മൂന്ന് മക്കളും തുർക്കിയയിൽ എത്തിയിരുന്നു​. രണ്ട് പേർ സൈപ്രസിൽ നിന്നും മൂന്നാമത്തെ ആൾ സൗദി അറേബ്യയിൽ നിന്നുമാണ്​ എത്തിയത്​. സൗദി എംബസി അവരെ അദാനയിൽ വെച്ച്​ സ്വീകരിച്ചു.