ഭൂകമ്പ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി സഊദി വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി

0
1396

റിയാദ്: ഭൂകമ്പ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി സൗദി വിമാനങ്ങള്‍ ഇന്ന് രാവിലെ മുതല്‍ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങി.

ഭൂകമ്പ ബാധിതര്‍ക്ക് ദുരിതാശ്വാസ പാലം ഒരുക്കണമെന്ന തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കിംഗ് സല്‍മാന്‍ ഹുമാനിറ്റേറിയന്‍ സെന്റര്‍, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹകരണത്തോടെ ദുരന്തബാധിതര്‍ക്ക് ആവശ്യമായ മരുന്നുകളുമായി തുര്‍ക്കിയിലേക്ക് പോയെന്ന് സൗദി റെഡ് ക്രസന്റ് വൈസ് പ്രസിഡന്റ് ഫഹദ് അല്‍ഹജ്ജാജ് അറിയിച്ചു.

ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ദുരന്തനിവാരണ സമിതി അംഗങ്ങള്‍ അടക്കം 20 പേരാണ് നാല് വിമാനങ്ങളടങ്ങിയ ആദ്യ സംഘത്തിലുള്ളത്.