ആമസോൺ സഊദി ആസ്ഥാനമായി പ്രഥമ അക്കാദമി ആരംഭിക്കുന്നു

0
1232

റിയാദ്: അമേരിക്കൻ ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ
സഊദി ആസ്ഥാനമായി പ്രഥമ അക്കാദമി ആരംഭിക്കുന്നതായി അറിയിച്ചു. മുപ്പതിനായിരത്തോളം വിദഗ്ധരായ പ്രതിഭകൾക്ക് ഇതു വഴി പരിശീലനം നൽകാൻ കഴിയുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു. 

ലീപ് 23 ടെക്‌നിക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന  അനുബന്ധ കോൺഫറൻസിലാണ് കമ്പനി ഈ കാര്യം അറിയിച്ചത്.

അതേസമയം, മിഡിൽ ഈസ്റ്റ് ക്ലൗഡ് ആന്റ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കമ്പനി ലിമിറ്റഡ്  കമ്പനി സി.എൻ.ടി.എക്‌സ്.ടിയുമായി സൗദി  ടെലികോം ആന്റ് സ്‌പൈസ് ടെക്‌നിക്കൽ കമ്മിഷൻ സാങ്കേതിക കൈമാറ്റ  കരാറിലൊപ്പുവെച്ചതായി കമ്മിഷൻ അറിയിച്ചു. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സാങ്കേതിക വിദ്യയിൽ രാഷ്ട്രം നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചു ചാട്ടത്തിന് കരാർ സഹായകമാകും. കമ്പ്യൂട്ടർ ക്ലൗഡ് ടെക്‌നോളജി രംഗത്തു പ്രവർത്തിക്കുന്ന കമ്പനികളെയും വിശിഷ്യാ ഡിജിറ്റൽ രംഗത്ത് വിവിധ മേഖലകളിൽ സാങ്കേതിക സഹായം നൽകുന്ന ഇന്റിപെന്റഡ് സോഫ്റ്റ് വേയർ ഉൽപാദക കമ്പനികളേയും രാജ്യത്തിലേക്ക് വൻതോതിൽ ആകർഷിക്കപ്പെടാൻ കരാർ കാരണമാകും.