ഹറമൈൻ എക്സ്പ്രസ് ട്രെയിൻ കാമ്പസിൽ വാഹനം വീണ് തീപിടിച്ചു

0
2649

ജിദ്ദ: ഹറമൈൻ എക്സ്പ്രസ് ട്രെയിൻ കാമ്പസിനുള്ളിൽ വാഹനം മറിഞ്ഞ് തീപിടിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിദ്ദ ഗവർണറേറ്റിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ് കവലയിൽ ഹറമൈൻ എക്സ്പ്രസ് ട്രെയിനിന്റെ കാമ്പസിനുള്ളിൽ അപകടം നടന്നതെന്ന് അപകടത്തെക്കുറിച്ച് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ പുറത്തിറക്കിയ വിശദീകരണ പ്രസ്താവനയിൽ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹറൈമിൻ എക്സ്പ്രസ് റെയിൽവേ കാമ്പസിനുള്ളിൽ വാഹനം വീണു കത്തിയമർന്നതായി അധികൃതർ അറിയിച്ചു. അടിയന്തരമായി ഇടപെടൽ നടത്തുകയും ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തുകയും പരിക്കേറ്റവരെ ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തുവെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ദൈവത്തിന് സ്തുതി അർപ്പിക്കുന്നതായും പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, അപകടം ട്രെയിനുകളുടെ യാത്രകളെയും സമയക്രമത്തെയും ബാധിച്ചിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാകുകയും അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക