മുംബൈ: മദ്യപിച്ച് വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ പ്രമുഖ ഇന്ത്യൻ സിനിമ സംവിധായകനെ പിടിച്ച് അകത്തിട്ട് സഊദി പോലീസ്. ഓള്‍മോസ്റ്റ് പ്യാര്‍ എന്ന ചിത്രം സംവിധാനം ചെയ്ത അനുരാഗ് കശ്യപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ഡിജെ മൊഹബത്തിനൊപ്പം ഓള്‍മോസ്റ്റ് പ്യാര്‍ എന്ന ചിത്രം സംവിധാനം ചെയ്ത അനുരാഗ് കശ്യപ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ അഭിമുഖത്തിലാണ് കുടിച്ച് ലക്കുകെട്ട് സഊദി അറേബ്യയില്‍ വിമാനമിറങ്ങിയ അനുഭവം വിവരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡെന്‍മാര്‍ക്കില്‍നിന്നാണ് മദ്യലഹരിയില്‍ വിമാനം കയറിയതെന്നും ജെറ്റ് എയര്‍വേയ്‌സില്‍ മാറിക്കയറുന്നതിനു വേണ്ടിയാണ് സഊദി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതെന്നും അദ്ദേഹം വെളുപ്പെടുത്തിയതായി ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു.
കുടിച്ചുലക്കുകെട്ട തന്നെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും പിന്നീട് വിട്ടയച്ചുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു. താന്‍ കാരണം അന്ന് മൂന്ന് മണിക്കൂര്‍ വൈകിയാണ് ജെറ്റ് എയര്‍വേസിന് പറക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക