ഓഹരി പങ്കാളിത്തം നേടുന്ന സഊദി പൗര നല്ലാത്ത ഏക വ്യക്തിയാണ് യൂസുഫലി
റിയാദ്: സഊദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ പുതുതായി രൂപീകരിച്ച വിഷൻ ബാങ്കിൽ മലയാളി വ്യവസായിയും ലുലു ഗ്രൂപ് ചെയർ മാനുമായ എം.എ. യൂസുഫലിക്ക് ഓഹരി പങ്കാളിത്തം. വിഷൻ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് എം എ യൂസുഫലി സ്വന്തമാക്കിയത്. ഓഹരി പങ്കാളിത്തം നേടുന്ന ഏക വിദേശിയാണ് യൂസുഫലി. മറ്റുള്ളവർ എല്ലാം സഊദി വ്യവസായികളാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
600 കോടി റിയാൽ (12,000 കോടി രൂപ) മൂലധനത്തോടെ ആരംഭിക്കുന്ന
വിഷൻ ഡിജിറ്റൽ ബാങ്ക് ഈ വർഷാവസാനത്തോടെ പൂർണ രീതിയിൽ പ്രവർത്ത നസജ്ജമാകും. ലോകത്തെ മുൻ നിര സാമ്പത്തിക കേന്ദ്രമാകാൻ ലക്ഷ്യമിട്ടാണ് സഊദി അറേബ്യ ഡിജിറ്റൽ ബാങ്കി ങ്മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നത്.
പ്രമുഖ സഊദി വ്യവസായിയായ ശൈഖ് സുലൈമാൻ അബ്ദുറഹ്മാൻ അൽ റാഷിദ് ചെയർമാനായ വിഷൻ ബാങ്കിൽ പ്രമുഖരായ സഊദി വ്യവസായികളാണ് മറ്റു ഓഹരി ഉടമകൾ. ഇവർക്കൊപ്പമാണ് യൂസുഫലിക്ക് സ്ഥാനം നൽകിയത്.
വിഷൻ ബാങ്ക്, എസ്.ടി.സി എന്നിവയടക്കം മൂന്ന് ഡിജിറ്റൽ ബാങ്കുകൾക്കാണ് സഊദി ഭരണ കൂടം പ്രവർത്തനാനുമതി നൽകിയത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആവിഷ്കരിച്ച ഏറ്റവും വലിയ പരിഷ്കരണ പദ്ധതിയായ സഊദി വിഷൻ 2030 ന്റെ നയങ്ങ ൾക്കനുസരിച്ചാണ് വിഷൻ ബാങ്ക് ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കുകൾ പ്രവർത്തിക്കുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക