ജിദ്ദ: ഉംറ കർമ്മത്തിനിടെ
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ പ്രദർശിപ്പിച്ച ഇന്ത്യക്കാരനായ യുവാവ് അറസ്റ്റിൽ. ഇന്ത്യൻ മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്.
മക്കയിൽ കഅബക്കരികിൽ പ്ലക്കാർഡ് പ്രദർശിപ്പിച്ചതിന് മധ്യപ്രദേശിലെ ഝാൻസിക്ക് സമീപമുള്ള നിവാരി ജില്ലയിലുള്ള റാസ കദ്രി (26)യാണ് പിടിയിലായത്.
വിശുദ്ധ കഅ്ബയുടെ പശ്ചാത്തലത്തിൽ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്ന പ്ലക്കാർഡും പിടിച്ച് അദ്ദേഹം ഫോട്ടോയെടുക്കുകയായിരുന്നു.
ഇത് സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിച്ചു. രണ്ടു ദിവസത്തിന് ശേഷം, മധ്യപ്രദേശിൽ നിന്നുള്ള മറ്റ് തീർത്ഥാടകർക്കൊപ്പം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.




