അബുദാബി: അബുദാബിയിൽ
വാഹനത്തിൽ നിന്നു സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
സിഗരറ്റിനു പുറമേ ചായക്കപ്പ്, കവറുകൾ, മറ്റു പാഴ്‌വസ്തുക്കൾ തുടങ്ങിയവ പുറത്തേക്കു എറിഞ്ഞാൽ ഓർക്കുക, പിഴയ്ക്കു പുറമെ ലൈസൻസിൽ ബ്ലാക്ക് മാർക്കും വീഴും.
വണ്ടിയുടെ ഗ്ലാസ് പകുതി താഴ്ത്തി കൈ പുറത്തേക്കിട്ടു സിഗരറ്റ് ആസ്വദിക്കുന്നവർ കുറ്റിയെരിഞ്ഞു തീരുമ്പോൾ ആരും കാണാതെ പുറത്തേക്കിടും. ഓടുന്ന വണ്ടിയിൽ ചായ കുടിക്കുന്നവരും ഇതു തന്നെയാണ് ചെയ്യുന്നത്. ചായ കുടിച്ചു കഴിയുമ്പോൾ കപ്പുകൾ ബാധ്യതയാകും.




