ജിദ്ദ: ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയതും ടൂറിസം മേഖലയിൽ വളരെ വേഗത്തിൽ വളരുന്നതുമായ വയനാടിൽ മോൺട്രീന ഗ്രൂപ്പ് പുതിയ വില്ലകളും റിസോർട്ടുകളും ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 5 തരത്തിലുള്ള 40 വില്ലകളാണ് ആരംഭിക്കുന്നതെന്നും അവർ അറിയിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര രീതിയിലുള്ള ജീവിതാനുഭവം സമ്മാനിക്കുന്നതും ഉപഭോക്താത്താക്കളെ ആകർഷിക്കുന്നതും സന്തോഷം ലഭിക്കുന്നതും ആജീവനാന്ത നിക്ഷേപവും പ്രതിമാസ വരുമാനം ലഭിക്കുന്നതുമാണ് പ്രസ്തുത പദ്ധതി എന്ന് ചെയർമാൻ ചെയർമാൻ നിയാസ് ചെങ്ങമ്പള്ളി വിശദീകരിച്ചു. ഈ പദ്ധതി പ്രവാസികൾക്ക് മുതൽ മുടക്കാൻ ഏറെ അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശാലമായ പാർക്കിംഗ്, റിസപ്ഷൻ, പാർട്ടി ഹാൾ, റെസ്റ്റോറന്റ്, ഹിൽവ്യൂ പോയിന്റ്, ബി ബി ക്യു ഏരിയ, ഫ്രൂട്ട് ഗാർഡൻ, ഗാതറിങ് ഏരിയ, ഔട്ട് ഡോർ & ഇൻഡോർ ഗെയിം സോൺ, ജിംനേഷ്യം, ഇൻഫിനിടി പൂൾ, ആയുർ സ്പ, മെഡിറ്റേഷൻ ഏരിയ തുടങ്ങിയ സൗകര്യങ്ങളും പ്രസ്തുത പദ്ധതിയിൽ ഉണ്ടാകും.
ജിദ്ദ സീസൺസ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ റിയാസ് ചെങ്ങമ്പള്ളി, ഫവാസ് മുഹ്ദാബ്, റഫ്താസ്. പി, മുഹമ്മദ് ആഷിഖ്, ഷിറിൻ ഫർഹാന, അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.




