പ്രായോഗിക സമീപനമില്ലാത്ത കേരള കേന്ദ്ര ബജറ്റുകൾ നിരാശാജനകം: ജുബൈൽ സിറ്റി കെ എം സി സി

0
665

ജുബൈൽ: കേന്ദ്ര കേരളാ സർക്കാരുകൾ സാധാരണ ജനങ്ങളുടെ ജീവിത ചെലവ് കൂട്ടുന്നതും ദാരിദ്ര്യത്തിൽ നിന്നും അതിദാരിദ്ര്യത്തിലേക്കു അവരെ കൊണ്ടെത്തിക്കുന്നതും കാരണമാകുന്ന ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് കെഎംസിസി ജുബൈൽ സിറ്റി കമ്മിറ്റി ആരോപിച്ചു

സംസ്ഥാനം പെട്രോളിന്റെ മേൽ ചുമത്തിയ 2 രൂപാ സെസ് ഒരുതരത്തിലും സാധാരണക്കാർക്കു സഹിക്കാൻ കഴിയാത്ത ഒന്നാണ്. ജോലി നഷ്ടപ്പെട്ട് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ നിൽക്കുന്ന പ്രവാസികൾക്ക് അവരുടെ പുനരധിവാസത്തിനോ തൊഴിൽ നൽകുന്നതിനോ യാതൊന്നും ബഡ്ജറ്റിൽ ഉൾകൊള്ളിക്കാതിരുന്നത് അനീതിയും പ്രതിഷേധാർഹവുമാണ് എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.