അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 543 ഗ്രാം സ്വര്‍ണ്ണം പിടികൂടി

0
3138

നെടുമ്പാശ്ശേരി: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 543 ഗ്രാം സ്വര്‍ണ്ണം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. ദുബായില്‍ നിന്നും വന്ന എറണാകുളം സ്വദേശി അശോകനാണ് സ്വര്‍ണവുമായി പിടിയിലായത് .

27 ലക്ഷം രൂപയാണ് ഇതിന്റെ വിലയായി കണക്കാക്കിട്ടുള്ളത്.അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റ് ഉണ്ടാക്കി അതിനകത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു പോക്കറ്റാണന്ന് തോന്നാത്ത വിധം ഇത് ചേര്‍ത്ത് തുന്നിയിരുന്നു.