എൻജിനിൽ തീ; കോഴിക്കോട്ടേക്ക് പുറപ്പെട്ട എക്സ്‌പ്രസ്സ് വിമാനം തിരിച്ചിറക്കി

0
1538

അബൂദബി: അബൂദബിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിനിൽ തീ കണ്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. അബുദാബിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ എൻജിനിലാണ് തീ കണ്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതേ തുടർന്ന് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.30 ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കുകയായിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 348 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

വിമാനം പറന്നുയർന്ന് 45 മിനുട്ടിനുശേഷം സമുദ്രനിരപ്പിൽനിന്ന് 1975 അടി ഉയരത്തിൽ നിന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാന ജീവനക്കാർ ഉൾപ്പെടെ 184 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഒരു എൻജിനിൽ സാങ്കേതിക തകരാർ ഉണ്ടാകുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. അതേസമയം, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക