ജിദ്ദ: കേരളത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന പാഠ്യപദ്ധതി ചട്ടക്കൂടിനെപ്പറ്റി രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് വാഗ്മിയും യുവ പണ്ഡിതനുമായ ശുഐബുൽ ഹൈതമി പറഞ്ഞു. പാഠപുസ്തകങ്ങൾ വഴിയും പള്ളിക്കൂടങ്ങൾ വഴിയും മത വിരുദ്ധമായ ജൻഡർ ന്യുട്രാലിറ്റി അടക്കമുള്ള ലിബറൽ ആശയങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ “ഇസ്ലാം ബൗദ്ധികം, സമഗ്രം, സംവാദാത്മകം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ശുഐബുൽ ഹൈതമി.