ആകാശത്തെ വിസ്മയങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. മനുഷ്യനെ എന്നും അത്ഭുതപ്പെടുന്ന കാഴ്ചകൾ നല്കുന്ന വാനത്തിന്റെ ഏറ്റവും പുതിയ വിശേഷം പച്ചവാൽനക്ഷത്രം ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആകാശപ്രേമികളുടെ ചര്‍ച്ചകളിൽ നിറഞ്ഞുനിൽക്കുന്ന പച്ചവാൽനക്ഷത്രം ഇന്ന് ഫെബ്രുവരി 1-ാം തിയതി ബുധനാഴ്ച ഭൂമിക്ക് ഏറ്റവും സമീപത്തെത്തും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗ്രീൻ കോമെറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ വാൽനക്ഷത്രം 50000 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വഴി കടന്നു പോകുന്നത്. ആ സമയത്ത് ആധുനിക മനുഷ്യൻമാരായ ഹോമോസാപിയന്‍സും നിയാൻഡർതാലുമാണ് ഭൂമിയിലുണ്ടായിരുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇനി വീണ്ടും 50000 വർഷങ്ങൾ കഴിഞ്ഞായിരിക്കും പച്ചവാൽനക്ഷത്രത്തിന്റെ അടുത്ത ഭൂമി സന്ദർശനം.
എവിടെയാണ്?
ഭൂമിയുടെ നാല് കോടി കിലോമീറ്റർ അടുത്തെത്തുന്ന വാൽ നക്ഷത്രത്തെ കാണുവാനുള്ള അപൂർവ്വാവസരമാണ് ഇന്ന് ലഭിക്കുന്നത്. ഫെബ്രുവരി രണ്ടിന് ഇത് ഭൂമിയോട് ഏറ്റവും അടുത്തുള്ള ദൂരത്തെത്തും. ആകാശത്ത് വടക്കു പടിഞ്ഞാറ് ബൂടെസ് നക്ഷത്രങ്ങളുടെ 16 ഡിഗ്രി മുകളിലായായിരിരിക്കും ഇതിന്റെ സ്ഥാനമെന്നാണ് വെതർ ഡോട്ട് കോം റിപ്പോർട്ട് വിശദമാക്കിയിരിക്കുന്നത്. ആകാശത്തിന്റെ വടക്ക് ധ്രുവനക്ഷത്രത്തിന് അല്പം മേലെയായി ഇത് ദൃശ്യമാകും. പച്ച വാൽ നക്ഷത്രമാണങ്കിലും മങ്ങിയ നിറത്തിലായിരിക്കും ഇതിന്റെ കാഴ്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മങ്ങിയ രീതിയിൽ ലോകത്തിന്റെ പലഭാഗങ്ങളിലും ഇത് ദൃശ്യമായിരുന്നു.
എവിടെ കാണാം
ഇരുണ്ട ആകാശമുള്ള, പ്രകാശമലിനീകരണം ഒട്ടുമില്ലാത്ത ഇടങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ കാണാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്ത് ലഡാക്കിലും വടക്കു കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഇതിനെ കാണാം. സ്പെയിൻ പോലെ വളരെ കുറച്ച് മലിനീകരണത്തോത് വളരെ കുറവുള്ള ഇടങ്ങളിൽ വളരെ എളുപ്പത്തില്‍ ഇതിനെ സ്പോട്ട് ചെയ്യുവാൻ സാധിക്കും
കേരളത്തിൽ വിവിധ സ്കൂളുകളിലും മറ്റും കുട്ടികൾക്കും പൊതുജനങ്ങൾക്കും വാൽനക്ഷത്രത്തെ വീക്ഷിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള തെളിച്ചം ഇന്നും തുടരുകയാണെങ്കിൽ ടെലസ്കോപ്പുകളും ബൈനോക്കുലറുകളും ഉപയോഗിച്ച് വാൽനക്ഷത്രത്തിന്റെ സഞ്ചാരം കാണാം. കൃത്രിമ വെളിച്ചങ്ങൾ, നിലാവ് തുടങ്ങിയവ ചിലപ്പോൾ ഇതിന്റെ കാഴ്ചയ്ക്ക് തടസ്സമാകുവാനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച കൂടാതെ, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പുലർച്ചെ 2.30 മുതലും രാത്രി 8.30 മുതൽ കാണുവാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഊദിയിൽ (റിയാദ്) ഇന്ന് രാത്രി 8.06നാണ് വാൽനക്ഷത്രം കടന്നുപോകുക. 2.5 മിനിറ്റ് നേരം വാൽനക്ഷത്രം ആകാശത്തുണ്ടാകും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക