തിരുവനന്തപുരം: കാനഡയിലേക്കും ജർമ്മനിയിലേക്കും സൗജന്യ റിക്രൂട്ട്മെൻ്റ്സംഘടിപ്പിക്കുന്നു. നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ അന്താരാഷ്ട്ര കമ്മറ്റിയുടെ നേതൃത്വത്തിലാണ്കാനഡയിലേക്കും ജർമ്മനിയിലേക്കും സൗജന്യ റിക്രൂട്ട്മെൻ്റ്സംഘടിപ്പിക്കുന്നത്. സപ്ലെ വർദ്ധിപ്പിച്ച് ഡിമാൻ്റ് കൂട്ടുക എന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് യുണൈറ്റഡ് നഴ്സ്സസ് അസോസിയേഷൻ ഓൾ ഇന്ത്യ പ്രസിഡന്റ് ജാസ്മിൻഷാ എം അറിയിച്ചു.
ജർമ്മനിയിലേക്ക് ഭാഷാ പഠനവും, പരീക്ഷാ ഫീസും അടക്കം മുഴുവൻ ചിലവുകളും റിക്രൂട്ടർ (ജോലി നൽകുന്ന സ്ഥാപനം) തന്നെ വഹിക്കുന്ന രീതിക്ക് ഫെബ്രുവരിയിൽ തുടക്കമാകും. ഒരു രൂപാ പോലും ചിലവാക്കാതെ നഴ്സുമാർക്ക് ജർമ്മനിയിലെത്തി രജിസ്റ്റേർഡ് നഴ്സാകാം. കാനഡയിലും തുറക്കാൻ പോകുന്നത് മികച്ച അവസരങ്ങൾ. പണമില്ലാത്തതിൻ്റെ പേരിൽ മികച്ച തൊഴിലവസരം ഒരു നേഴ്സിനും നഷ്ടമാകില്ല.
നിങ്ങളുടെ വിശദമായ ബയോഡാറ്റകൾ തയ്യാറാക്കി വെക്കുക. വിവിധ രാജ്യങ്ങളിലെ യുഎൻഎ കോഡിനേറ്റർമാർ നിങ്ങളെ സഹായിക്കും. യുഎൻഎ ഇൻ്റർനാഷണൽ കമ്മറ്റി രൂപീകരണം ഫെബ്രുവരി ആദ്യം നടക്കും. ജിതിൻ ലോഹിക്ക് ആണ് ചുമതലയെന്നും ജാസ്മിൻഷ.എം അറിയിച്ചു.




