കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി നിര്യാതയായി. ലുലു എക്സ്‍ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജര്‍ അനു ഏബല്‍ (34) ആണ് മരിച്ചത്. ഫര്‍വാനിയ ദജീജിലുള്ള ലുലു സെന്ററിലെ ജോലി കഴിഞ്ഞ് മടങ്ങവെ ശനിയാഴ്ചയാണ് അപകടത്തില്‍പെട്ടത്.
ബസില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനു ഫര്‍വാനിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊട്ടാരക്കര കിഴക്കേതെരുവ് തളിക്കാംവിള വീട്ടില്‍ കെ. അലക്സ് കുട്ടിയുടെയും ജോളിക്കുട്ടി അലക്സിന്റെയും മകളാണ്. ഭര്‍ത്താവ്: ഏബല്‍ രാജന്‍. മകന്‍: ഹാരോണ്‍ ഏബല്‍. സഹോദരി അഞ്ജു ബിജു കുവൈത്തില്‍ നഴ്‍സാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക