റാസൽഖൈമ: ഫുട്ബാൾ കളിക്കാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
നിലമ്പൂർ വടപുറം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖ് (24) ണ് മരിച്ചത്. റാസൽഖൈമ അൽഗൈലിലെ ടർഫിൽ ഞായറാഴ്‌ച വൈകുന്നേരമാണ് ആഷിഖ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹ നിശ്ചയം കഴിഞ്ഞ് പത്ത് ദിവസം മുൻപാണ് ആഷിഖ് യു.എ.ഇയിൽ തിരിച്ചെത്തിയത്.