ഫുട്​ബാൾ കളിക്കാൻ തയാറെടുക്കുന്നതിനിടെ​ മലയാളി യുവാവ്​ കുഴഞ്ഞുവീണ് മരിച്ചു

0
1741

റാസൽഖൈമ: ഫുട്​ബാൾ കളിക്കാൻ തയാറെടുക്കുന്നതിനിടെ​ മലയാളി യുവാവ്​ കുഴഞ്ഞുവീണ് മരിച്ചു.

നിലമ്പൂർ വടപുറം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖ് (24) ണ് മരിച്ചത്​. റാസൽഖൈമ അൽഗൈലിലെ ടർഫിൽ ഞായറാഴ്‌ച വൈകുന്നേരമാണ്​​ ആഷിഖ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹ നിശ്ചയം കഴിഞ്ഞ് പത്ത്​ ദിവസം മുൻപാണ്​ ആഷിഖ് യു.എ.ഇയിൽ തിരിച്ചെത്തിയത്​.