പ്രവാചക പള്ളിയിൽ വെച്ച് മത മൂല്യങ്ങളെ അപഹസിച്ചു; പ്രതി അറസ്റ്റിൽ

0
3285

മദീന: പ്രവാചക പള്ളിയിൽ വെച്ച് മതമൂല്യങ്ങളെ അപഹസിച്ച സൗദി പൗരനെ മസ്ജിദുന്നബവി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പ്രതി മതനിന്ദ നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇയാൾ മാനസിക രോഗിയാണെന്ന് വ്യക്തമായി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി മസ്ജിദുന്നബവി സുരക്ഷാ സേന അറിയിച്ചു. 

മറ്റൊരു സംഭവത്തിൽ സാമൂഹികമാധ്യമത്തിലൂടെ വ്യാജ വാദങ്ങൾ ഉന്നയിച്ച് സർക്കാർ വകുപ്പിനെ അപകീർത്തിപ്പെടുത്തിയ യുവാവിനെ കിഴക്കൻ പ്രവിശ്യ പോലീസും അറസ്റ്റ് ചെയ്തു.