ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് വമ്പൻ തോൽവി; ഇത്തിഹാദ് ഫൈനലിൽ

0
2370

റിയാദ്: അൽ നസറിന് വമ്പൻ തോൽവി. ഇത്തിഹാദിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നസ്ർ തോറ്റത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന് അൽ നസ്ർ പിറകിൽ പോയി. ഇതോടെ ഇത്തിഹാദ് ഫൈനലിലെത്തി.

സഊദി സൂപ്പർ കപ്പ് സെമി ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്തത്തിലായിരുന്നു അൽ നസർ മത്സരത്തിനിറങ്ങിയത്.

പതിനഞ്ചാമത്തെ മിനിറ്റിൽ റൊമാരിഞ്ഞോയാണ് ആദ്യ ഗോൾ നേടിയത്. നാൽപത്തിമൂന്നാമത്തെ മിനിറ്റിൽ അബ്ദുൽ റസാഖ് ഹംദുല്ല രണ്ടാം ഗോളും നേടി.