സഊദിയിൽ മയക്കു മരുന്നു വേട്ട; ദമാം തുറമുഖം വഴി എത്തിയ 2,972,400 ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

0
1085

ദമാം: ദമാം തുറമുഖം വഴി രാജ്യത്തേക്ക് വരുന്ന ഒരു ചരക്കിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 2,972,400 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി
പരാജയപ്പെടുത്തി. രാജ്യത്തേക്ക് എത്തിയ മരപ്പലകകൾ അടങ്ങിയ ലോഡിലാണ് ഗുളികകൾ കടത്തിയിരുന്നത്.

കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും സുരക്ഷാ സാങ്കേതിക വിദ്യകൾ വഴി പരിശോധിക്കുകയും ചെയ്തപ്പോൾ, തടി പാനലുകളുടെ അറയ്ക്കുള്ളിൽ ഒളിപ്പിച്ചതായി കണ്ടെത്തി.

നടപടികൾ പൂർത്തിയാക്കിയ ശേഷം, നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റുമായി ഏകോപനം നടന്നതായി അതോറിറ്റി അറിയിച്ചു. ചരക്ക് സ്വീകരിക്കാൻ വന്നവരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി അറിയിച്ചു.

രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു.