മക്ക: ഇഫ്താർ വിതരണം ചെയ്യാനുള്ള വ്യവസ്ഥകൾ ഹറംകാര്യ വകുപ്പ് പ്രഖ്യാപിച്ചു. അനുവദനീയമായ ഭക്ഷണ, പാനീയങ്ങൾ മാത്രമേ ഇഫ്താർ സുപ്രകളിൽ വിതരണം ചെയ്യാൻ പാടുള്ളൂ.
കുരു നീക്കം ചെയ്ത ഈത്തപ്പഴം, റൊട്ടി, പാക്ക് ചെയ്ത ചീസ്, ചൂടുള്ള പാനീയങ്ങൾ എന്നിവയാണ് ഇഫ്താർ ആയി വിതരണം ചെയ്യാൻ അനുമതിയുള്ളത്. വ്യക്തികൾക്ക് രണ്ടു സുപ്രകളും സന്നദ്ധ സംഘടനകൾക്ക് നാലു സുപ്രകളും വിരിച്ച് ഇഫ്താർ വിതരണം ചെയ്യാൻ അനുമതിയുണ്ട്.
ഇഫ്താറിൽ വിതരണം ചെയ്യുന്ന ഈത്തപ്പഴത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തണം. കുരു കളഞ്ഞ് നന്നായി പാക്ക് ചെയ്ത ഈത്തപ്പഴമാണ് വിതരണം ചെയ്യേണ്ടത്. ഇഫ്താർ വിതരണവുമായി ബന്ധപ്പെട്ട മറ്റു അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.




