മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ; ഈത്തപ്പഴ കുരു വലിച്ചെറിഞ്ഞ മലയാളിക്ക് 500 റിയാൽ പിഴ

0
4646

ജിദ്ദ: മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. യാംബുവിൽ റോഡിലേക്ക്​ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ പാകിസ്​താനി യുവാവിന് 1000 റിയാലിന്‍റെ പിഴ കിട്ടി. നേരത്തെ സമാനമായ കുറ്റം ചെയ്​ത​ ഇയാൾക്ക്​ 500 റിയാലിന്‍റെ പിഴ ചുമത്തിയിരുന്നു. തെറ്റ് ആവർത്തിച്ചത്​ കൊണ്ടാണ്​ ഇത്തവണ 1,000 റിയാലിന്റെ പിഴ കിട്ടിയത്​.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാംബുവിൽ തന്നെ ബേക്കറിയിൽനിന്ന് ഈത്തപ്പഴം വാങ്ങിയ മലയാളി യുവാവ് കഴിച്ച ശേഷം കുരു കടയുടെ മുന്നിൽ വലിച്ചെറിഞ്ഞത് കണ്ട പൊലീസ് ഉടൻ 500 റിയാലി​ന്റെ പിഴ ചുമത്തി.

മാലിന്യ സംസ്കരണ നിയമത്തി​ന്റെയും നിർവഹണ ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള ലംഘനങ്ങളെ തരംതിരിച്ച്​ പിഴകൾ എന്തെല്ലാമെന്ന്​ അടുത്തിടെ നാഷനൽ സെൻറർ ഫോർ വേസ്​റ്റ്​ മാനേജ്‌മെൻറ്​ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക