റിയാദ്: സഊദിയിൽ
വാഹനം ഓഫാക്കാതെ ഡോര്‍ തുറന്നിട്ട് പുറത്തുപോയാൽ 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി.
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ കാതലായ ഭേദഗതികള്‍ വരുത്തി. വാഹനങ്ങള്‍ക്കുള്ള ഏകീകൃത നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പോളിസി (തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്) പരിരക്ഷയില്‍ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്ന ഓപ്ഷനും ഉള്‍പ്പെടുത്തി ഏകീകൃത പോളിസിയില്‍ കേന്ദ്ര ബാങ്കാണ് ഭേദഗതികള്‍ വരുത്തിയത്.
ഇന്‍ഷുറന്‍സ് മേഖല വികസിപ്പിക്കാനും ഇന്‍ഷുറന്‍സ് കവറേജ് ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും, സഹകരണ ഇന്‍ഷുറന്‍സ് കമ്പനി നിയന്ത്രണ നിയമ പ്രകാരം നല്‍കപ്പെട്ടിട്ടുള്ള അധികാരങ്ങള്‍ സംരക്ഷിക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഏകീകൃത ഇന്‍ഷുറന്‍സ് പോളിസിയിലെ ഏതാനും വകുപ്പുകളില്‍ കേന്ദ്ര ബാങ്ക് ഭേദഗതികള്‍ വരുത്തിയത്.
ഇന്‍ഷുറന്‍സ് മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ക്ക് അനുസൃതമായി ഏകീകൃത പോളിസിയിലെ ചില അനുബന്ധങ്ങളും നിര്‍വചനങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്.




