മലയാളി റിയാദിൽ ആശുപത്രിയിൽ നിര്യാതനായി

0
2422

റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി. വെള്ളക്കടവ് ബീമാപ്പള്ളി സ്വദേശി കുളിവിലാകോം വീട്ടിൽ ശാഹുൽ ഹമീദ് (51) ആണ് അസീസിയ അലി ഇബ്ൻ അലി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതം ആയിരുന്നു മരണ കാരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെ അർദ്ധരാത്രി ശാരീരിക അസ്വസ്ഥതത വന്നതിനെ തുടര്‍ന്ന് കമ്പനി ജീവനക്കാർ റെഡ് ക്രസന്റിനെ വിവരം അറിയിക്കുകയും അവരെത്തി ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രാത്രി രണ്ടു മണിയോടെ മരണപ്പെടുകയും ചെയ്തു. 32 വർഷമായി ന്യൂസനയ്യയില്‍ കമ്പനി ജീവനക്കാരനായിരുന്നു . പത്തു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്

പിതാവ്: പരേതനായ ശാബ്ദീൻ, മാതാവ്: പരേതയായ ഹെൽമ ബീവി. ഭാര്യ: ആയിഷാ ബീവി
മക്കൾ: ഷെമീർ ഖാൻ, സമീറ, സബിത

നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യത്ത് റിയാദിൽ ഖബറടക്കും. തുടർ നടപടികൾ റിയാദ് തിരുവനന്തപുരം ജില്ലാ കെഎംസിസി നേതാക്കളായ നവാസ് ബീമാ പള്ളി, നജീം അഞ്ചൽ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക