റിയാദ്: വളരെ ചുരുങ്ങിയ നിരക്കിൽ ടിക്കറ്റ് ഓഫർ ചെയ്ത് ഫ്ലൈ അദീൽ. വെറും 55 റിയാലിന് ടിക്കറ്റ് ഓഫർ ചെയ്താണ് സഊദിയിലെ പ്രമുഖ സഊദി ബഡ്ജറ്റ് എയർലൈൻ ആയ ഫ്ലൈ അദീൽ രംഗത്തെത്തിയത്. വൺ വേ ടിക്കറ്റ് ഓഫർ ആണിത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജനുവരി 23 മുതൽ ആഭ്യന്തര യാത്രകൾക്ക് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഓഫർ നിരക്കിലുള്ള സീറ്റുകൾ തീരും വരെ ഉപയോക്താക്കൾക്ക് 55 ദിവസം മുമ്പ് വരെ ടികറ്റുകൾ ബുക്ക് ചെയ്യാൻ അവസരമുണ്ടാകും. ലിമിറ്റഡ് സീറ്റുകൾ മാത്രമാണ് ഉണ്ടാക്കുകയെന്നും ഏഴു കിലോ ഹാൻഡ് ബാഗ് ഉൾകൊള്ളുന്നതായിരിക്കും ഈ വൺവെ ടിക്കറ്റ് നിരക്ക് എന്നും കമ്പനി അറിയിച്ചു.
വിമാന കമ്പനിയുടെ www.flyadeal.com എന്ന വെബ്സൈറ്റ് വഴിയോ ഫ്ലൈ അദീൽ ആപ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
നിലവിൽ സഊദിക്കകത്തും പുറത്തുമായി 27 കേന്ദ്രങ്ങളിലേക്കാണ് ഫ്ലൈ അദീൽ സർവീസ് നടത്തുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




