പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരം; ആദ്യ മൂന്ന് പട്ടികയിൽ ഇടംനേടി ദുബായ്

0
1615

ദുബൈ: പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലെ ആദ്യ മൂന്നിൽ ഇടംനേടി ദുബൈ. രണ്ടാം സ്ഥാനമാണ് ദുബൈ നേടിയത്. ഒന്നാം സ്ഥാനത്ത് വലെൻഷ്യ ആണ്. മൂന്നാം സ്ഥാനത്ത് മെക്‌സിക്കോ സിറ്റിയും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്റർനാഷൻസ് എന്ന കമ്പനി 2017 മുതൽ നടത്തി വരുന്ന സർവേയായ ‘എക്‌സ്പാറ്റ് ഇൻസൈഡർ സർവേ’യാണ് ദുബായിയെ പ്രവാസി സൗൃദ നഗരമായി തെരഞ്ഞെടുത്തത്. 177 രാജ്യങ്ങളിൽ നിന്നായി 12,000 പ്രവാസികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ദുബായി നിവാസികളോട് ഇടപഴുകാൻ എളുപ്പമാണെന്ന് സർവേയിൽ 66 ശതമാനം പേരും അഭിപ്രായപ്പെട്ടു. സർക്കാർ സേവനങ്ങളിൽ സന്തുഷ്ടരാണെന്ന് 88 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഒപ്പം ദുബൈയിലെ ജോലിയും അന്തരീക്ഷവുമായി മുന്നോട്ട് പോകുന്നതിൽ തൃപ്തരാണെന്ന് 70 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി. ദുബായിലെ നൈറ്റ് ലൈഫിനോട് 95 ശതമാനം പേർക്കും, ഭക്ഷണ സംസ്‌കാരത്തോട് 80 ശതമാനം പേർക്കും തൃപ്തിയുണ്ട്.


വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക