മലപ്പുറം സ്വദേശി അൽബഹയിൽ നിര്യാതനായി

0
1954

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി അൽബഹയിൽ നിര്യാതനായി. മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കർ ആണ് മരിച്ചത്. മഖ്‌വ അൽശാതി മീൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ മഖ്‌വയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി അൽബഹ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ മകനും സഹോദരനും അൽബഹയിലുണ്ട്. മൃതദേഹം അൽബഹ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.