ജിദ്ദയിൽ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു

0
1549

ജിദ്ദ: ജിദ്ദയിൽ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. കാറിനു മുകളിലേക്കാണ് ഭിത്തിതകര്‍ന്നുവീണത്.

സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.