വയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത ഗുളികകളുമായി യാത്രക്കാരൻ അറസ്റ്റിൽ

0
1465

ദോഹ: വയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത ഗുളികകളുമായി യാത്രക്കാരൻ അറസ്റ്റിൽ. യാത്രക്കാരന്റെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.

യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയാണ് 1.1201 കിലോഗ്രാം വരുന്ന മെതാംഫെറ്റമിൻ ഗുളികകൾ പുറത്തെടുത്തത്. നിരോധിത സാധനങ്ങളും കള്ളക്കടത്തും തടയാൻ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളുമാണ് അധികൃതർ ഉപയോഗിക്കുന്നത്.