ജിദ്ദ: ജിദ്ദയിൽ വൻ വിദേശ മദ്യശേഖരം പിടികൂടി. അൽ തൈസീർ ഡിസ്ട്രിക്ടിൽ ജിദ്ദ നഗരസഭക്കു കീഴിലെ അബ്‌റുഖ് അൽ രിഗാമ ബലദിയയാണ് നിയമ വിരുദ്ധ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്. അനധികൃത വെയർ ഹൗസ് അധികൃതർ പൂട്ടിച്ചു.
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 636 കുപ്പി മദ്യം നിയമ വിരുദ്ധ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തതായും നിയമ വിരുദ്ധ കേന്ദ്രം ഇഖാമ, തൊഴിൽ നിയമ ലംഘകരാണ് പ്രവർത്തിപ്പിച്ചിരുന്നതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സംയുക്തമായാണ് നിയമ വിരുദ്ധ വെയർ ഹൗസ് നഗരസഭാ സംഘം റെയ്ഡ് ചെയ്തതെന്ന് ബലദിയ മേധാവി ഖലീൽ ഹമൂദ് അൽ സഹ്‌റാനി പറഞ്ഞു.