ജിദ്ദ – ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി സ്‌കൂളിന് കുടിവെള്ള പദ്ധതി സമർപ്പിച്ചു

ജിദ്ദ: ഒതായി പെരകമണ്ണ ഗവ: സ്കൂളിലെ കുട്ടികൾക്ക് ശുദ്ധ ജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പി. ടി. എ കമ്മിറ്റി ആവശ്യപെട്ട  പ്രകാരം യു വി ഫിൽറ്ററോടെയുള്ള കുടിവെള്ള പദ്ധതിയും സ്കൂൾ ഓഡിറ്റോറിയത്തിന് അമ്പതോളം കസേരകളും ഒതായി ചാത്തല്ലൂർ വെൽഫെയർ ജിദ്ദ കമ്മറ്റി സമർപ്പിച്ചു. പരിപാടിയിൽ പി. ടി. എ  പ്രസിഡന്റ് പി. കെ സക്കീർ അധ്യക്ഷത വഹിച്ചു. ഒ. സി. ഡബ്ലിയു. സി പ്രസിഡന്റ് കെ സി ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.

എസ്. എം. സി ചെയർമാൻ യൂസുഫ്. യു , പി. ടി. എ വൈസ് പ്രസിഡന്റ് ജുനൈസ് കാഞ്ഞിരാല, ഒ. സി. ഡബ്ലിയു. സി രക്ഷാധികാരി സുൽഫീക്കർ ഒതായി, ഭാരവാഹികളായ ഹബീബ് കാഞ്ഞിരാല, നൗഷാദ് വി. പി എന്നിവർ ആശംസകൾ നേർന്നു. വിവിധ രംഗങ്ങളിൽ അംഗീകാരം നേടിയ കുട്ടികളെ ചടങ്ങിൽ വെച്ച്  ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഗീത. കെ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സതീഷ് കുമാർ നന്ദിയും പറഞ്ഞു.

സീനിയർ അസിസ്റ്റന്റ് ബിജു. എം, അധ്യാപകരായ ഫൈസൽ. എസ്,  റഹീം സി. ടി എന്നിവരും ഒ. സി. ഡബ്ലിയു. സി അംഗങ്ങളായിട്ടുള്ള ഷാഫി കെ. സി, റഷീദ് പി. സി എന്നിവരും  പരിപാടിക്ക് നേത്യത്വം നലകി.