റിയാദ് സീസൺ; ഇതിനകം സന്ദർശിച്ചത് 12 ദശലക്ഷം ആളുകൾ

0
1013

റിയാദ്: റിയാദ് സീസണിലേക്കുള്ള സന്ദർശകരുടെ എണ്ണം ഇതിനകം 12 ദശലക്ഷത്തിൽ എത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലു -ഷൈഖ് അറിയിച്ചു.

“ബിയോണ്ട് ഇമാജിനേഷൻ” എന്ന മുദ്രാവാക്യത്തിന് അനുസൃതമായി, റിയാദ് സീസൺ 2022 ലോകമെമ്പാടുമുള്ള ആളുകൾ സന്ദർശിക്കുന്നത്. അന്താരാഷ്ട്ര ഇവന്റുകളിലൂടെയും ഷോകളിലൂടെയും, പ്രത്യേകിച്ചും ഇന്ന് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന റിയാദ് സീസൺ കപ്പ് മത്സരവും ഏവരെയും സീസണിന്റെ ഭാഗമായാണ് നടക്കുന്നത്.

കൂടാതെ രാജ്യത്തും ഒരു ആഗോള വിനോദ ഭാവിക്ക് അടിത്തറ പാകുന്ന ഇവന്റുകളുടെയും സൗകര്യങ്ങളുടെയും നിരവധി റെക്കോർഡുകളു ഈ സീസൺ നേടിയിട്ടുണ്ട്.