ജിദ്ദ: കൊല്ലം സ്വദേശി സഊദിയിൽ
നിര്യാതനായി. കൊല്ലം ശൂരനാട് തെക്ക് പതാരം പുളിവേലില്‍ പടീറ്റത്തില്‍ ബഷീര്‍ (59)ആണ് തായിഫില്‍ മരിച്ചത്.
സുഹൃത്തുക്കളും സ്‌പോണ്‍സറും
വിളിച്ചിട്ട് ഫോണ്‍ എടുക്കാഞ്ഞതിനെ തുടര്‍ന്ന് താമസസ്ഥലത്ത് അന്വഷിച്ച് എത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം തായിഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
25 വര്‍ഷമായി തായിഫില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ലൈല ബീവി. മൂന്ന് മക്കളുണ്ട്.




