യുഎൻ ഭീകരവിരുദ്ധ ഓഫീസിന് സൗദി അറേബ്യ 300,000 ഡോളർ സംഭാവന നൽകി

0
848

റിയാദ്: യുഎൻ തീവ്രവാദ വിരുദ്ധ ഓഫീസിന് സഊദി അറേബ്യ 300,000 ഡോളർ സാമ്പത്തിക സഹായം നൽകി.

യുഎന്നിലെ സഊദിയുടെ സ്ഥിരം പ്രതിനിധി അബ്ദുൽ അസീസ് അൽ-വാസൽ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് ഓഫീസിന്റെ അണ്ടർസെക്രട്ടറി വ്‌ളാഡിമിർ വോറോൻകോവിന് ചെക്ക് കൈമാറി.

തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിൽ കേന്ദ്രത്തിന്റെ പങ്കിന് സഊദി അറേബ്യയുടെ അഭിനന്ദനം അൽ-വാസൽ പ്രകടിപ്പിച്ചു.

പ്രാദേശികമായും അന്തർദേശീയമായും ഈ പ്രതിഭാസത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം അദ്ദേഹം എടുത്തുകാട്ടി.