മസ്കത്ത്: മലയാളി ബാലിക ഒമാനിൽ നിര്യാതയായി.
കോഴിക്കോട്, കൊടുവള്ളി, വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്റെ മകൾ ആയിഷ
നൗറിൻ (മൂന്നര വയസ്സ്) ആണ് മസ്‌കത്ത് ഗൊബ്റയിലുള്ള സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഒമാൻ ബിഡ്ബിഡിൽ സ്വകാര്യ സ്ഥാപനം നടത്തുന്ന ഫൈസലിന്റെ കുടുംബം വിസിറ്റിങ് വീസയിൽ അടുത്തിടെയാണ് ഒമാനിൽ എത്തിയത്. മാതാവ്: നുഷാഹത്ത് ഫൈസൽ