മോഷണം: ജിദ്ദയിൽ വിദേശികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

0
1445

ജിദ്ദ: ക്രിമിനൽ സംഭവങ്ങൾ നടത്തിയ കേസിൽ വിദേശികൾ ഉൾപ്പെടെ ജിദ്ദയിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വിദേശികളെയും മൂന്ന് പൗരന്മാരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. സുഡാനീസ്, യെമൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിദേശികൾ.

വാഹനങ്ങൾ മോഷ്ടിക്കുകയും കടകളിൽ കവർച്ച നടത്തുകയും കന്നുകാലികളെ കൊള്ളയടിക്കുകയും ചെയ്തത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്തിരുന്നത്. അവരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായും ജിദ്ദ ഗവർണറേറ്റ് പോലീസ് അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക