മെസിയും സംഘവും ദോഹയിൽ; ലോകകപ്പിനു ശേഷം വീണ്ടും ആവേശം

0
1640

നാളെ രാത്രി 8.30 ന് റിയാദിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനായി ഖത്തറിൽ നിന്ന് മെസി സഊദിയിൽ എത്തിച്ചേരും

ദോഹ: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഇതിഹാസതാരം ലയണല്‍ മെസിയും സംഘവും ദോഹയില്‍ എത്തി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പാരീസ് സെയ്ന്റ് ജര്‍മന്‍ (പിഎസ്ജി) ക്ലബ്ബിന്റെ ശൈത്യകാല ടൂറിന്റെ ഭാഗമായാണ് ദോഹ സന്ദര്‍ശനം. ഫിഫ ലോകകപ്പിന് ശേഷം ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നെയ്മറും അടങ്ങുന്ന താര സംഘത്തിന്റെ ദോഹയിലേയ്ക്കുള്ള വരവ് ആവേശപൂര്‍വമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, പരുക്കിനെ തുടര്‍ന്ന് നോര്‍ഡി മുകിയെല, മാര്‍കോ വെറാട്ടി, ലുക്കാസ് ലാവല്ലെ എന്നീ താരങ്ങള്‍ ഇത്തവണ ഖത്തര്‍ സന്ദര്‍ശനത്തിന് ഇല്ല. ഇന്നു വൈകിട്ട് 6.30 മുതല്‍ 7.30 വരെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന പിഎസ്ജിയുടെ പരിശീലന സെഷനില്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് മുഖേന പ്രവേശനം അനുവദിച്ചിട്ടുണ്ട്.

വൈകിട്ട് നാലു മുതല്‍ പ്രവേശനം അനുവദിക്കും. പൊതുജനങ്ങളില്‍ 15,000 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഇതിനു പുറമെ ക്ഷണിക്കപ്പെട്ട അയ്യായിരത്തിലധികം പേരും പരിശീലനം കാണാന്‍ എത്തും. ഒരു മാസത്തിന്റെ ഇടവേളയില്‍ ഇഷ്ടതാരങ്ങളെ വീണ്ടും നേരില്‍കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും.

ഖത്തറിൽ നിന്ന് മെസി സഊദിയിൽ എത്തിച്ചേരും. നാളെ സഊദിയിൽ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അണിനിരക്കുന്ന അന്നസ്ര്‍, അല്‍ഹിലാല്‍ ക്ലബ്ബുകളിലെ മുന്‍നിര താരങ്ങള്‍ ഒരു ടീമായും ലയണല്‍ മെസ്സി ബൂട്ടണിയുന്ന ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെര്‍മെയ്‌നും തമ്മിലുള്ള സ്വപ്‌ന മത്സരം നടക്കുന്നുണ്ട്. നാളെ രാത്രി 8.30 ന് 70,000 സീറ്റുകളുള്ള റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വീഡിയോ കാണാം 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിഎസ്ജി താരങ്ങള്‍ ദോഹയില്‍ വന്നിറങ്ങുന്നു.
പിഎസ്ജി സംഘം ഹോട്ടലില്‍ എത്തിയപ്പോള്‍