ദിവസേന ശരാശരി 60,000 ലേറെ സേവനങ്ങൾ അബ്ശിർ വഴി നൽകുന്നതായി കണക്കുകൾ

0
692

റിയാദ്: ദിവസേന ശരാശരി 60,000 ലേറെ സേവനങ്ങൾ അബ്ശിർ വഴി സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നതായി കണക്ക്. അബ്ശിർ വഴി കഴിഞ്ഞ വർഷം 52.7 കോടിയിലേറെ സേവനങ്ങളാണ് നൽകിയത്. പുതിയ ഇഖാമ, ഇഖാമ പുതുക്കൽ, റീ-എൻട്രി, ഫൈനൽ എക്‌സിറ്റ് അടക്കം 350 ലേറെ സേവനങ്ങൾ അബ്ശിർ വഴി നൽകുന്നു.

അബ്ശിറിൽ ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകളുടെ എണ്ണം 2.7 കോടിയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം അബ്ശിർ ആപ് ഡൗൺലോഡ് 2.4 കോടിയായി. അബ്ശിറിനു കീഴിലെ കസ്റ്റമർ സപ്പോർട്ട് സെന്ററിൽ കഴിഞ്ഞ കൊല്ലം 24 ലക്ഷം കോളുകൾ ലഭിച്ചു. അബ്ശിറിന്റെ വ്യത്യസ്ത ചാനലുകളിൽ കഴിഞ്ഞ വർഷം 32.3 കോടി ലോഗിൻ പ്രക്രിയ നടന്നു. അബ്ശിർ ഇൻഡിവിജ്വൽസ് പ്ലാറ്റ്‌ഫോമിൽ 15.1 കോടി ലോഗിൻ പ്രക്രിയയും കഴിഞ്ഞ വർഷം നടന്നു. 

2.7 കോടി ഡിജിറ്റൽ ഐ.ഡി ഉടമകൾ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വിഭാഗങ്ങൾ നേരിട്ട് സമീപിക്കേണ്ടതില്ലാതെ സുരക്ഷിതമായും എളുപ്പത്തിലും സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സ്വദേശികളെയും വിദേശികളെയും അബ്ശിർ സഹായിക്കുന്നു. സമീപ കാലത്ത് നിരവധി സേവനങ്ങൾ അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.