റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദിൽ മരണപ്പെട്ടു. തിരുവനന്തപുരം കുളത്തൂർ നല്ലൂർവട്ടം സ്വദേശി എം എ നിവാസിൽ അസാരിയയാണ് റിയാദ് മജ്മയിൽ ഹൃദായാഘാദം മൂലം മരണപ്പെട്ടത്. 65 വയസായിരുന്നു.
മുപ്പത് വര്‍ഷമായി മജ്മയിൽ ബ്ലാക്ക് കമ്പനിയിൽ ഡ്രൈവര്‍ ജോലി ചെയ്തൂ വരികയായിരുന്നു. പിതാവ്: ദാസൻ, മാതാവ്: തങ്കമ്മ. ഭാര്യ: ആലീസ്,
മക്കൾ: മോനിഷ, അനീഷ.
നടപടി ക്രമങ്ങളുമായി മജ്മ കെഎംസിസി നേതാക്കളായ മുസ്തഫ അങ്ങാടിപ്പുറം. സഹീർ തങ്ങള്‍ നെല്ലികുത്ത്. നജീം അഞ്ചൽ, നവാസ് ബീമാ പള്ളി, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളും രംഗത്തുണ്ട്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകും.




