ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി. ദമാം സെൻട്രൽ ആശുപത്രിക്ക് സമീപം താമസിക്കുന്ന വേണുഗോപാലിന്റെ മകൻ ഹൻഷു (10) എന്ന വിദ്യാർത്ഥിയെയാണ് ഇന്ന് വൈകുന്നേരം 5 മണിമുതൽ കാണാതായിരുന്നത്. രാത്രിയോടെ കുട്ടിയെ കണ്ടെത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
