ആഭ്യന്തര തീർത്ഥാടകർക്ക് ഹജ്ജിനു രജിസ്റ്റർ ചെയ്യാൻ ഇഖാമകളിൽ കാലാവധി നിർബന്ധം

0
2341

മക്ക: വിദേശികളായ ആഭ്യന്തര തീർത്ഥാടകർക്ക് ഹജ്ജിനു രജിസ്റ്റർ ചെയ്യാൻ ഇഖാമകളിൽ കാലാവധി നിർബന്ധം. ഇവർക്ക് ദുൽഹജ്ജ് വരെ കാലാവധിയുണ്ടാകൽ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

പലരും രജിസ്‌ട്രേഷന് ശ്രമിക്കുമ്പോൾ തിരിച്ചറിയൽ കാർഡിൽ കാലാവധിയില്ലെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഇതേ കുറിച്ച അന്വേഷണത്തിന് മറുപടിയായാണ് ഹജ് രജിസ്‌ട്രേഷന് ഇഖാമയിലും സഊദികളുടെ ഹവിയ്യ കാർഡിലും ദുൽഹജ് വരെ കാലാവധിയുണ്ടായിരിക്കൽ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയത്.

ഹജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മറ്റു വല്ല പ്രശ്‌നങ്ങളും നേരിടുന്ന പക്ഷം സർവീസ് സെന്ററിൽ ബന്ധപ്പെട്ടോ സ്വകാര്യ സന്ദേശങ്ങൾ വഴിയോ ഹജ്, ഉംറ മന്ത്രാലയവുമായി ആശയവിനിമയം നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.