കൊല്ലം സ്വദേശിയായ വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതയായി

0
1799

റിയാദ്: കൊല്ലം സ്വദേശിയായ വീട്ടമ്മ
റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കൊല്ലം താടിക്കാട് സ്വദേശിനി സബീല ബീവി നിസാർ (45) മരിച്ചത്. പുലർച്ചെ ​നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത ഉടൻ മരിച്ചു.

റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്.

മുഹമ്മദ് മുഹ്‌സിൻ, അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്. പിതാവ്: ഖാലിദ് കുഞ്ഞ്. മാതാവ്: ഹംസത്ത് ബീവി നാഗൂർ കാണി.