പ്രവാസി പെൻഷൻ വിതരണം മുടങ്ങി; സോഫ്റ്റ് വെയർ തകരാറെന്ന് അധികൃതർ

0
1416

ദുബൈ: പ്രവാസി പെൻഷൻ വിതരണം മുടങ്ങി. യുഎഇ, സഊദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയ്ക്കു പുറത്തു കഴിയുന്നവർക്ക് ഈ മാസം പെൻഷൻ കിട്ടിയില്ല. എല്ലാ മാസം അഞ്ചാം തീയതിയാണ് പെൻഷൻ നൽകിവരുന്നത്. പ്രവാസി ക്ഷേമനിധി ബോർഡാണ് പെൻഷൻ നൽകിവരുന്നത്.

സോഫ്റ്റ് വെയർ തകരാറ് മൂലമാണ് ചിലർക്ക് പെൻഷൻ കിട്ടാതിരുന്നതെന്നും എല്ലാവർക്കും 10ാം തീയതി അയച്ചിട്ടുണ്ടെന്നും ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. കിട്ടാത്തവർക്ക് വരുംദിവസങ്ങളിൽ ലഭിക്കുമെന്നും കൂട്ടിച്ചേർത്തു. 

പെൻഷൻകാരുടെ എണ്ണം 35,000 ആയതിനാൽ വിവിധ ഘട്ടമായാണ് പെൻഷൻ നൽകിവരുന്നതെന്നും 20ന് മുൻപ് എല്ലാവർക്കും പെൻഷൻ കിട്ടും എന്നുമാണ് സിഇഒ എം. രാധാകൃഷ്ണൻ പറഞ്ഞത്.