സഊദി അറേബ്യയിൽ കൊവിഡ്-19 കേസുകളുടെ എണ്ണം കുറയുന്നതായി ആരോഗ്യ മന്ത്രാലയം

0
1083

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സഊദി അറേബ്യയിൽ കൊവിഡ്-19 കേസുകളുടെ എണ്ണം കുറയുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പാൻഡെമിക്കിന്റെ കാലയളവിൽ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം ഇപ്പോൾ 827,358 ആയി. COVID-19 മായി ബന്ധപ്പെട്ട് ഒരു മരണം റിപ്പോർട്ട് ചെയ്തു. മൊത്തം മരണങ്ങളുടെ എണ്ണം 9,540 ആയി ഉയർന്നു.

പുതിയ അണുബാധകളിൽ ഏഴ് പേർ ജിദ്ദയിലും ആറ് പേർ റിയാദിലും മാണ്. മറ്റ് പല നഗരങ്ങളിലും അഞ്ചിൽ താഴെ മാത്രമാണ് പുതിയ കേസുകൾ.

COVID-19 ൽ നിന്ന് 20 രോഗികൾ സുഖം പ്രാപിച്ചതായും മന്ത്രാലയം അറിയിച്ചു. പാൻഡെമിക്കിന്റെ കാലയളവിൽ ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 814,983 ആയിഉയർന്നു

2,835 COVID-19 കേസുകൾ ഇപ്പോഴും സജീവമാണെന്നും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,558 പിസിആർ ടെസ്റ്റുകൾ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ കേസുകളിൽ 20 രോഗികളുടെ നില ഗുരുതരമാണ്.

പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ ആരംഭിച്ചതിന് ശേഷം 69 ദശലക്ഷത്തിലധികം COVID-19 വാക്സിൻ ഡോസുകൾ നൽകപ്പെട്ടു. 25 ദശലക്ഷത്തിലധികം ആളുകൾക്ക് പൂർണ്ണമായി വാക്സിനേഷൻ ലഭ്യമാകുകയും ചെയ്തു.