ഞായറാഴ്ച വരെ സഊദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരും

0
1700

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥയെ സംബന്ധിച്ച് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പുകൾ നൽകി.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി വരെ റിയാദ്, അൽ-ഷർഖിയ, മക്ക എന്നിവിടങ്ങളിൽ കനത്ത മഴ തുടരുമെന്ന് എൻസിഎം അറിയിച്ചു.

അൽ-ജൗഫിലെയും വടക്കൻ അതിർത്തികളിലെയും പ്രദേശങ്ങൾ കനത്ത മൂടൽമഞ്ഞിന് സാക്ഷ്യം വഹിക്കുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.