നാട്ടിലേക്ക് 27 കിലോ ഉള്ളി കൊണ്ടുവന്ന ക്യാബിൻ ക്രൂവിനെതിരെ കള്ളക്കടത്ത് കുറ്റം ചുമത്തി – വീഡിയോ

0
6021

മനില: സഊദി അറേബ്യയിൽ നിന്നും യുഎഇ യിൽ നിന്നും ഉള്ളിയും പഴങ്ങളും നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച 10 ഫിലിപ്പിനോ ക്യാബിൻ ക്രൂ അംഗങ്ങൾക്കെതിരെ ഫിലിപ്പീൻസ് അധികൃതർ കള്ളക്കടത്ത് കുറ്റം ചുമത്തിയതായി റിപ്പോർട്ട്. പണപ്പെരുപ്പം രൂക്ഷമായ ഫിലിപ്പീൻസിൽ ഇപ്പോൾ ഉള്ളിക്ക് ബീഫിനേക്കാളും കോഴിയിറച്ചിയേക്കാളും വില കൂടുതലായതിനാൽ ഗൾഫ് മേഖലയിലെ ഫിലിപ്പീൻസ് പ്രവാസികൾ ഉള്ളി കടത്തി നാട്ടിലേക്ക് കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനുവരി 10 ന് ദുബായിൽ നിന്നും (പിആർ 659), റിയാദിൽ (പിആർ 655) നിന്നും രണ്ട് വ്യത്യസ്ത വിമാനങ്ങളിൽ എത്തിയ ഫിലിപ്പൈൻ എയർലൈൻസ് ജീവനക്കാരെ 27 കിലോ ഉള്ളി, 10.5 കിലോ നാരങ്ങ, ഒരു കിലോ സ്‌ട്രോബെറി, ബ്ലൂബെറി എന്നിവയുമായി രാജ്യത്തെ കസ്റ്റംസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ പിടികൂടിയതായാണ് സംഭവ റിപ്പോർട്ട്.

കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ ഫോമിൽ അവർ ഇനങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അത്തരം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് ആവശ്യമായ ഇറക്കുമതി പെർമിറ്റും അവർക്കില്ല. രേഖകൾ നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ സാധനങ്ങൾ കണ്ടുകെട്ടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവസമയത്ത്, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ഉദ്യോഗസ്ഥനോട് സ്വയം സാധനങ്ങൾ നശിപ്പിക്കാൻ കഴിയുമോ എന്ന് ചോദിക്കുകയും തുടർന്ന് അദ്ദേഹം ഉള്ളിയും നാരങ്ങയും ചവിട്ടി ചതക്കുകയും ചെയ്തു. ഗൾഫ് നാടുകളിൽ നിന്ന് ഫിലിപ്പൈൻസുകാർ ഇത്തരം വസ്തുക്കൾ കൊണ്ട് പോകുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്. മലയാളംപ്രസ്സ് നേരത്തെ ചെയ്ത ആ റിപ്പോർട്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വീഡിയോ കാണാം 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക