സഊദി അടക്കമുള്ള രാജ്യങ്ങളിൽ യുപിഐ വഴി പണമിടപ്പാട് നടത്താൻ അനുമതി

0
2647

ന്യൂ ഡൽഹി: ഇന്ത്യൻ നമ്പർ ഉപയോഗിക്കാതെ
ഇന്ത്യക്ക് പുറത്തുള്ള വിദേശികൾക്ക് അവരുടെ വിദേശ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമടയ്ക്കാൻ അനുമതി.

ഇന്ത്യൻ നമ്പർ ഉപയോഗിക്കാതെ 10 രാജ്യങ്ങളിലെ എൻആർഐകൾക്ക് ഈ സേവനം ലഭ്യമാകും. സിംഗപ്പൂർ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലെ ഇന്ത്യക്കാർക്ക് ഈ സേവനം ലഭ്യമാകും.

ഈ രാജ്യങ്ങളിൽ എൻആർഇ, എൻആർഒ അക്കൗണ്ടുകളുള്ള പ്രവാസികൾക്ക് ഇപ്പോൾ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സേവനങ്ങൾ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 10 രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ഈ സൗകര്യം ഒരുക്കുന്നത്.