ഒമറും അലിയും ഇന്ന് വേർപ്പിരിയും; ഇറാഖി സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

0
1072

റിയാദ്: ഇറാഖി സയാമീസ് ഇരട്ടകളായ ഒമറിന്റെയും അലിയുടെയും വേർതിരിക്കുന്ന ശസ്ത്രക്രിയ ഇന്ന് (വ്യാഴാഴ്ച) റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നടക്കും. രാവിലെ ഏഴിനാണ് ശസ്ത്രക്രിയ നടക്കുക.

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന്റെ നിർദേശപ്രകാരമായിരുന്നു ശാസ്ത്ര ക്രിയ.

ഇറാഖി സയാമീസ് ഇരട്ടകളായ ഒമറും അലിയും 2022 സെപ്റ്റംബറിൽ മാതാപിതാക്കളോടൊപ്പം റിയാദിൽ എത്തിയിരുന്നു.

വേർപിരിയൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകാനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ അവരെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക്ഇവരെ പിന്നീട് മാറ്റുകയായിരുന്നു.